പാർട്ടി വിട്ട് മധു മുല്ലശേരി, പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം; ഉടൻ ബിജെപി പ്രവേശനം

ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ പ്രസിഡന്‍റ് വി.വി. രാജേഷ് എന്നിവർ മധുവിനെ വീട്ടിലെത്തി പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
CPM expels Madhu mullassery
മധു മുല്ലശേരി
Updated on

തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിക്കുള്ളിലെ വിഭാഗീയതയെ തുടർന്ന് മംഗലപുരം ഏരിയാ സമ്മേളനത്തിൽ നിന്ന് മധു ഇറങ്ങിപ്പോയിരുന്നു. ഇതേ തുടർന്നാണ് ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചിരിക്കുന്നത്. മധു ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ പ്രസിഡന്‍റ് വി.വി. രാജേഷ് എന്നിവർ മധുവിനെ വീട്ടിലെത്തി പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎയ്ക്കെതിരേ സാമ്പത്തികാരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മധു പാർട്ടി വിട്ടതായി പ്രഖ്യാപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com