ഒടുവിൽ നടപടി; പി.കെ. ശശിയെ പുറത്താക്കി സിപിഎം

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്
CPM expels PK Sasi

പി.കെ. ശശി

Updated on

തിരുവനന്തപുരം:പി.കെ. ശശിയെ പുറത്താക്കി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. പാർട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. നിരന്തരം പാർട്ടിക്ക് തലവേദനയായതോടെയാണ് നടപടി.

വ്യാഴാഴ്ച സിപിഎം വിമത കൺവെൻഷനിൽ ശശി പാർട്ടിക്കെതിരേ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. രണ്ട് മുൻ ഏരിയാ സെക്രട്ടറിമാർ അടക്കമുള്ള പ്രമുഖരെ പങ്കെടുപ്പിച്ചാണ് സിപിഎം വിമതർ പാലക്കാട്ട് കൺവെൻഷൻ നടത്തിയത്. പിന്നാലെ തന്നെ സിപിഎം ശശിയെ പുറത്താക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com