അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിലൂടെ സിപിഎം കെണിയിൽപ്പെട്ടു: കെ.സി. വേണുഗോപാൽ

വെറുതെ ചെളി വാരി എറിഞ്ഞാൽ സ്വന്തം ദേഹത്ത് പുരണ്ട ചെളി ഇല്ലാതാകില്ലെന്ന് മുഖ്യമന്ത്രി ധരിക്കരുതെന്ന് കെ.സി. വേണുഗോപാൽ
CPM fell into a trap by questioning Adoor Prakash: K.C. Venugopal

കെ.സി. വേണുഗോപാൽ

Updated on

തിരുവനന്തപുരം: അടൂർപ്രകാശിനെ ചോദ്യം ചെയ്തതിലൂടെ സിപിഎം തന്നെ വലിയ കെണിയിൽ അകപ്പെട്ടെന്ന് കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രിയോട് സഹതാപം തോന്നുന്നു. എങ്ങനെയെങ്കിൽ കുറ്റം മറ്റുള്ളവരുടെ മേൽ ചാരാൻ പരിശ്രമം നടത്തുകയാണ്.

പോറ്റിക്കൊപ്പമുള്ള എന്‍റെയും ചിത്രവും കിട്ടുമോയെന്ന് നോക്കുകയാണ് മുഖ്യമന്ത്രി. ഇതുവരെ കിട്ടിയില്ല. വെറുതെ ചെളി വാരി എറിഞ്ഞാൽ സ്വന്തം ദേഹത്ത് പുരണ്ട ചെളി ഇല്ലാതാകില്ലെന്ന് മുഖ്യമന്ത്രി ധരിക്കരുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ സ്വന്തം സ്ഥിതി വഷളാക്കുമെന്നും കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

logo
Metro Vaartha
www.metrovaartha.com