മുഖ‍്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; പി.എം.എ. സലാമിനെതിരേ പൊലീസിൽ പരാതി നൽകി സിപിഎം

സിപിഎം പ്രവർത്തകനായ മുഹമ്മദ് ജിഫ്രി തങ്ങളാണ് വാഴക്കാട് പൊലീസിൽ പരാതി നൽകിയത്
cpm filed complaint to police against p.m.a salam over abusive remark against cm pinarayi vijayan

പി.എം.എ. സലാം

Updated on

മലപ്പുറം: മുഖ‍്യമന്ത്രി പിണറായി വിജയനെതിരേ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെതിരേ പൊലീസിൽ പരാതി നൽകി സിപിഎം. സിപിഎം പ്രവർത്തകനായ മുഹമ്മദ് ജിഫ്രി തങ്ങളാണ് വാഴക്കാട് പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ദിവസം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മുഖ‍്യമന്ത്രിക്കെതിരേ പിഎംഎ സലാം അധിക്ഷേപ പരാമർശം നടത്തിയത്. മുഖ‍്യമന്ത്രി ആണും പെണ്ണും കെട്ടവനായതു കൊണ്ടാണ് കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവച്ചതെന്നും ഒന്നുകിൽ ആണാവണം അല്ലെങ്കിൽ പെണ്ണാവണം. ഇതു രണ്ടുമല്ലാത്ത മുഖ‍്യമന്ത്രിയെ കിട്ടിയത് അപമാനമാണെന്നും സലാം പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com