
തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരേ സിപിഎം പൊലീസിൽ പരാതി നൽകി. സിപിഎം മംഗലപുരം ഏരിയ സമ്മേളനത്തിനായി പിരിച്ച പണം തിരികെ നൽകിയില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.
ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് പരാതി നൽകിയിരിക്കുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയെ തുടർന്നാണ് മകൻ മിഥുൻ മുല്ലശേരിക്കൊപ്പം ഇരുവരും സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത്. ഇതിന് പിന്നാലെ സംഘടന വീഴ്ചകളെ സംബന്ധിച്ചും സാമ്പത്തിക തിരിമറികളെക്കുറിച്ചും ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതികൾ എത്തുന്നുണ്ട്.