തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൊളിച്ചു മാറ്റിയെന്നത് വ‍്യാജ ആരോപണം; വി. കുഞ്ഞികൃഷ്ണനെതിരേ പരാതി നൽകി സിപിഎം

റൂറൽ പൊലീസ് മേധാവിക്കും കലക്റ്റർക്കുമാണ് സിപിഎം പരാതി നൽകിയിരിക്കുന്നത്
cpm files complaint against v. kunhikrishnan

വി. കുഞ്ഞികൃഷ്ണൻ

Updated on

കണ്ണൂർ: രക്തസാക്ഷി ഫണ്ടിൽ നിന്നും പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനും ചിലരും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ആരോപിച്ചതിനു പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണനെതിരേ പരാതിയുമായി സിപിഎം.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പൊളിച്ചു മാറ്റിയെന്നത് വ‍്യാജ ആരോപണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റൂറൽ പൊലീസ് മേധാവിക്കും കലക്റ്റർക്കും സിപിഎം പരാതി നൽകിയിരിക്കുന്നത്. മധുസൂദനെതിരേ കുഞ്ഞികൃഷ്ണൻ വ‍്യാജ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് സിപിഎം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പയ്യന്നൂർ കോത്തായി മുക്കിലെ സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കുഞ്ഞികൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നത്. എന്നാൽ ഇരുപതോളം പേർ അടങ്ങുന്ന സിപിഎം പ്രവർത്തകർ സ്ഥലം ഉടമയുടെ വീട്ടിലെത്തുകയും കുഞ്ഞികൃഷ്ണന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓഫിസ് നിർമിക്കാൻ സ്ഥലം അനുവദിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും കുഞ്ഞികൃഷ്ണൻ വ‍്യക്തമാക്കിയിരുന്നു. മാഫിയകളെ കൂട്ടുപിടിച്ച് സിപിഎം ഫാസിസമാണ് നടപ്പിലാക്കുന്നതെന്നും ഇത്തരം ഭീഷണിക്ക് മുൻപിൽ മുട്ടുമടക്കില്ലെന്നും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com