''മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ് അടിസ്ഥാനരഹിതം''; എം.എ. ബേബി

''ബിജെപി സർക്കാരിന്‍റെ എക്‌സ്റ്റൻഷൻ ഡിപ്പാർട്മെന്‍റാണ് ഇഡി''
cpm general secretary ma baby on cm son ed notice

എം.എ. ബേബി

Updated on

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്ത നോട്ടീസെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. വസ്തുതകൾ ഇല്ലാത്ത നോട്ടീസ് അയച്ച് ഇഡി പേടിപ്പിക്കാനാണ് നോക്കിയതെന്നും നോട്ടീസ് ലഭിച്ചിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നെ അനങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാരിന്‍റെ എക്‌സ്റ്റൻഷൻ ഡിപ്പാർട്മെന്‍റാണ് ഇഡിയെന്നും എം.എ. ബേബി പറഞ്ഞു.

മാത്രമല്ല, ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും വിഷയത്തിൽ അന്വേഷണം നടക്കെട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. തെറ്റ് ചെയ്തത് ആരായാലും വെളിച്ചത്തുകൊണ്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഹാറിൽ 29 സീറ്റുകളിൽ ഇടതുപാർട്ടികൾ മത്സരിക്കും. ഇക്കാര്യം തേജസ്വി യാദവ്‌ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുന്നണിയിലെ പുതിയ പാർട്ടികൾക്ക് ആർജെഡി സീറ്റ് വിട്ടു നൽകുമെന്നും അദ്ദേഹം പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com