

ജനാധിപത്യ മഹിളാ അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ നിന്ന്
പത്തനംതിട്ട: പീഡനക്കേസിൽ എം. മുകേഷ് എംഎൽഎയെ അനുകൂലിച്ച് വിചിത്ര വാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ. രാഹുലിന്‍റേത് അതിതീവ്ര പീഡനവും മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനവുമാണെന്നാണ് അനുമാനമെന്നായിരുന്നു പ്രതികരണം.
മുകേഷിനെതിരേ കോടതി ശിക്ഷാ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലസിത നായർ വിശദീകരിച്ചു.
രാഹുലിനെതിരായ പരാതി സംബന്ധിച്ച് സംസാരിക്കാനായി ഇടത് മഹിളാ അസോസിയേഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. ലസിത നായരുടേതായിരുന്നു ഇത്തരമൊരു വിചിത്ര വാദം. അതേസമയം, ഈ പ്രതികരണത്തിനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്.