അഭിഭാഷകയുടെ പരാതി; ഇ.എന്‍. സുരേഷ് ബാബുവിനെതിരേ സിപിഎം കടുത്ത നടപടിയെടുത്തേക്കും

പാർട്ടി നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് യുവതി വ്യക്തമാക്കിയതോടെയാണ് സിപിഎം സുരേഷ് ബാബുവിനെതിരേ നടപടിയെടുത്തത്
cpm has taken strict disciplinary action against en suresh babu

ഇ.എൻ. സുരേഷ് ബാബു

Updated on: 

പാലക്കാട്: ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയ ഇ.എന്‍. സുരേഷ് ബാബുവിനെതിരേ സിപിഎം കടുത്ത അച്ചടക്ക നടപടിയെടുത്തേക്കുമെന്ന് സൂചന. അഭിഭാഷകയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. സുരേഷ് ബാബുവിനെതിരേ യുവതി ഡിജിറ്റല്‍ തെളിവുകളടക്കം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

സുരേഷ് ബാബു പാർട്ടി ഓഫിസിൽ വച്ച് മേശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. തെരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടനപരമായ ആവശ്യത്തിനെത്തിയപ്പോഴാണ് സംഭവം. തുടര്‍ന്ന് യുവതി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിക്കും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരാതി നല്‍കുകയായിരുന്നു.

സുരേഷ് ബാബുവിനെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് യുവതി വ്യക്തമാക്കിയതോടെയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സുരേഷ് ബാബുവിനെ നീക്കിയത്. വിശാല സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിക്കിടെ സംസ്ഥാന നേതൃത്വം സുരേഷ് ബാബുവിനെ വിളിച്ചുവരുത്തി പരാതി വായിപ്പിച്ച് കേള്‍പ്പിച്ച ശേഷം സ്വയം പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാമെന്ന് അറിയിച്ച സുരേഷ് ബാബു തനിക്കെതിരായ പരാതി വിശാല കമ്മിറ്റിയില്‍ പറയരുതെന്നും ആവശ്യപ്പെടുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിയുകയാണെന്നാണ് സുരേഷ് ബാബു മാധ്യമങ്ങളോടും പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com