"യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ആരോടും പറഞ്ഞിട്ടില്ല, ഇപ്പോൾ നടക്കുന്നത് പ്രചരണങ്ങൾ": ജി. സുധാകരൻ

വാർത്താ സമ്മേളനത്തിലാണ് ജി. സുധാകരന്‍റെ പ്രസ്താവന
cpm leader g. sudhakaran press meet about candidature

ജി. സുധാകരൻ

Updated on

ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന കാര‍്യം ആരോടും പറഞ്ഞിട്ടില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. ഇതു സംബന്ധിച്ച് ഒരു പ്രതിപക്ഷ പാർട്ടികളുമായും സംസാരിച്ചിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ നടക്കുന്നത് വെറും പ്രചരണങ്ങൾ മാത്രമാണെന്നും ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ‌ ചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വീട്ടിലെത്തി തന്നെ കണ്ടതായും സുധാകരൻ വെളിപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com