

ആർഎസ്എസ് വേദിയിൽ പങ്കെടുത്ത് സിപിഐ നേതാവ്; വിശദീകരണം ആവശ‍്യപ്പെട്ട് ജില്ലാ നേതൃത്വം
കാസർഗോഡ്: സിപിഐ നേതാവ് ആർഎസ്എസ് വേദിയിൽ പങ്കെടുത്തു. കാസർഗോഡ് ഹൊസങ്കടിയിലാണ് സംഭവം. മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്‍റും പ്രാദേശിക സിപിഎം നേതാവുമായ സുന്ദരി ഷെട്ടിയാണ് ആർഎസ്എസ് നടത്തിയ ഹിന്ദു ഏകത സമ്മേളനത്തിൽ പങ്കെടുത്തത്.
സംഭവത്തിൽ സുന്ദരി ഷെട്ടിയോട് വിശദീകരണം ആവശ‍്യപ്പെട്ടിട്ടുണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം വ‍്യക്തമാക്കി. അതേസമയം, ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കടമ്പാർ വാർഡിൽ നിന്നും സുന്ദരി ഷെട്ടി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പക്ഷേ വിജയിച്ചില്ല.