ഇനിയും ആവർത്തിച്ചാൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല; ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്‍റെ ഭീഷണി

രാഞ്ജിഷ് ടി.പി. കല്ലാച്ചി എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഭീഷണി സന്ദേശം ഉയർന്നത്
cpm leader threatened binoy viswam
ബിനോയ് വിശ്വം |സിപിഎം പ്രവർത്തകന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്

കോഴിക്കോട്: എസ്എഫ്ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ ഭീഷണിയുമായി സിപിഎം പ്രവർത്തകൻ. രാഞ്ജിഷ് ടി.പി. കല്ലാച്ചി എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഭീഷണി സന്ദേശം ഉയർന്നത്.

നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്‍റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നും അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല ഓർത്താൽ നല്ലെതെന്നുമായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റ്.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...

നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്‍റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐ ക്ക് ക്ലാസെടുക്കാൻ വരരുത്..

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല ഓർത്താൽ നല്ലത്..

Trending

No stories found.

Latest News

No stories found.