
ഗണപതി ചിത്രമുള്ള കൊടികൾക്കൊപ്പം ചെഗുവേരയും; ഗണേശോത്സവം നടത്തി സിപിഎം
പാലക്കാട്: സിപിഎം പ്രവർത്തകർ ഗണേശോത്സവം നടത്തി. പാലക്കാട് മുണ്ടൂർ മീനങ്ങാടാണ് സംഭവം. ചെഗുവേരയുടെ ചിത്രമുള്ള കൊടിയുമായാണ് സിപിഎം ഗണപതി വിഗ്രഹ നിമഞ്ജന യാത്ര നടത്തിയത്.
മീനങ്ങാട് നിന്നും ആരംഭിച്ച യാത്ര പറളി പുഴയിൽ വിഗ്രഹം നിമഞ്ജനം ചെയ്താണ് സമാപിച്ചത്. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് സിപിഎം ഗണേശോത്സവം സംഘടിപ്പിച്ചിരുന്നു.