അശ്ലീല പരാമർശം; ജി. സുധാകരന്‍റെ പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

സിപിഎം ലോക്കൽ കമ്മിറ്റി അംഗവും അമ്പലപ്പുഴ ക്ഷേത്രത്തിലെ ജീവനക്കാരനുമായ മിഥുനാണ് (27) അറസ്റ്റിലായത്
cpm local committee member arrested in obscene remarks against g. sudhakaran

ജി. സുധാകരൻ

Updated on

അമ്പലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെതിരേ അശ്ലീല പരാമർശം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും അമ്പലപ്പുഴ ക്ഷേത്രത്തിലെ ജീവനക്കാരനുമായ മിഥുനാണ് (27) അറസ്റ്റിലായത്.

രമേശ് ചെന്നിത്തലയുടെ ലഹരി വിരുദ്ധ ക‍്യാംപെയിനെ പിന്തുണച്ചതിന്‍റെ പേരിൽ ഫെയ്സ്ബുക്കിലൂടെയായിരുന്നു ഇയാൾ സുധാകരനെതിരേ അധിക്ഷേപം നടത്തിയിരുന്നത്.

അറസ്റ്റ് ചെയ്ത ശേഷം മിഥുനെ സ്റ്റേഷൻ ജാമ‍്യത്തിൽ വിട്ടു. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമൂഹ‍്യ മാധ‍്യമത്തിലൂടെ അസഭ‍്യ പരാമർശം, അപകീർത്തിപ്പെടുത്തൽ, തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളായിരുന്നു മിഥുനെതിരേ ചുമത്തിയിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com