
ഒരു കാരണവുമില്ലാതെ സിഐ മർദിച്ചു; പൊലീസിനെതിരേ ആരോപണവുമായി സിപിഎം ലോക്കൽ സെക്രട്ടറി
കൊല്ലം: പൊലീസ് മർദിച്ചെന്ന ആരോപണവുമായി സിപിഎം ലോക്കൽ സെക്രട്ടറി രംഗത്ത്. നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറിയായ സജീവാണ് കണ്ണനല്ലൂർ പൊലീസിനെതിരേ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സജീവ് ആരോപണം ഉന്നയിച്ചത്.
വ‍്യാഴാഴ്ച ഒരു കേസിന്‍റെ മധ‍്യസ്ഥ ചർച്ചയ്ക്കായി സ്റ്റേഷനിലെത്തിയ തന്നെ ഒരു കാരണവുമില്ലാതെ സിഐ മർദിച്ചുവെന്നാണ് സജീവ് പറയുന്നത്. പാർട്ടി വിരുദ്ധ പോസ്റ്റല്ലെന്നും ഇതിന്‍റെ പേരിൽ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്താലും കുഴപ്പമില്ലെന്നും സജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു. അനുഭവങ്ങളാണ് ബോധ‍്യങ്ങൾ ആവുന്നതെന്ന തലക്കെട്ടോടെയായിരുന്നു ലോക്കൽ സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.