കെ. സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഎം; വീട്ടിൽ സന്ദർശിച്ച് ജില്ലാ സെക്രട്ടറി

നിലപാടിൽ മാറ്റമില്ലെന്ന് കൂടിക്കാഴ്ചയിൽ സച്ചിദാനന്ദൻ കെ.വി. അബ്ദുൽ ഖാദറിനെ അറിയിച്ചതായാണ് വിവരം.
cpm meets k. satchidanandan

കെ.സച്ചിദാനന്ദനും തൃശൂർ ജില്ലാ സെക്രട്ടറിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിന്ന്

Updated on

തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം വേണ്ട എന്ന് പ്രസ്താവന നടത്തിയ പ്രശ്സ്ത കവിയും എഴുത്തുകാരനുമായ കെ. സച്ചിദാനന്ദനെ അനുനയിപ്പിക്കാനൊരുങ്ങി സിപിഎം. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ സച്ചിദാനന്ദനെ വീട്ടിലെത്തി കണ്ടു. എന്നാൽ നിലപാടിൽ മാറ്റമില്ലെന്ന് കൂടിക്കാഴ്ചയിൽ സച്ചിദാനന്ദൻ അബ്ദുൽ ഖാദറിനെ അറിയിച്ചതായാണ് വിവരം.

സച്ചിദാനന്ദന്‍റെ പ്രസ്താവനയ്ക്കെതിരേ വലിയ തോതിൽ വിമർശനവും പിന്തുണയും സമൂഹമാധ‍്യമങ്ങളിൽ പ്രകടമാണ്. ഫാസിസത്തിനെതിരേ കടുത്ത നിലപാട് സ്വീകരിക്കുന്ന ആളാണ് താനെന്നും സൈബറിടങ്ങളിലെ ആൾക്കൂട്ടത്തിന് താൻ പറഞ്ഞ കാര‍്യങ്ങളുടെ യാഥാർഥ‍്യം മനസിലാക്കാൻ സാധിച്ചില്ലെന്നും സച്ചിദാനന്ദൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com