

ദലീമ ജോജോ
ആലപ്പുഴ: ജമാഅത്ത് ഇസ്‌ലാമിയുടെ പരിപാടിയിൽ പങ്കെടുത്ത് സിപിഎം എംഎൽഎ ദലീമ ജോജോ. ജനുവരി 11ന് ആലപ്പുഴയിലെ വടുതലയിൽ നടന്ന പരിപാടിയിലാണ് എംഎൽഎ പങ്കെടുത്തത്. ജമാഅത്തിന്‍റെ തന്നെ നിയന്ത്രണത്തിലുള്ള കനിവ് ചാരിറ്റി സംഘടനയുടെ പരിപാടിയിലാണ് എംഎൽഎ പങ്കെടുത്തത്.
ജമാഅത്തെ ഇസ്‌ലാമിക്കെതിരേ സിപിഎം വിമർശനം ശക്തമാക്കുമ്പോഴാണ് എംഎൽഎയുടെ വേദി പങ്കിടൽ. എന്നാൽ ചാരിറ്റി സംഘടനയുടെ പരിപാടിയായതിനാലാണ് പങ്കെടുത്തതതെന്നും ചാരിറ്റിക്ക് വേണ്ടി ആരു വിളിച്ചാലും പോകുമെന്നും പ്രശ്നമാക്കേണ്ടതില്ലെന്നും ദലീമ പ്രതികരിച്ചു.