ഒടുവിൽ പത്മകുമാറിനെതിരേ നടപടിക്ക് സിപിഎം; വിഷ‍യം ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് നിർദേശം

പത്മകുമാറിനെതിരേ നടപടിയെടുക്കാതെ മുന്നോട്ട് പോവാനാവില്ലെന്ന വിലയിരുത്തലിലാണ് ഒടുവിൽ സിപിഎം നടപടിക്ക് ഒരുങ്ങുന്നത്
cpm move to take any action against a padmakumar

എ. പത്മകുമാർ

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി എ. പത്മകുമാറിനെതിരേ നടപടിക്ക് സിപിഎം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയോട് നടപടി ചർച്ച ചെയ്യാൻ സിപിഎം നിർദേശിച്ചു. ജൂൺ 15 ന് ചേരുന്ന ജില്ലാ കമ്മിയിലാവും ഇക്കാര്യം ചർച്ച ചെയ്യുക.

പത്മകുമാറിനെതിരേ നടപടിയെടുക്കാതെ മുന്നോട്ട് പോവാനാവില്ലെന്ന വിലയിരുത്തലിലാണ് ഒടുവിൽ സിപിഎം നടപടിക്ക് ഒരുങ്ങുന്നത്. ഈ കഴിഞ്ഞ ആഴ്ചയാണ് പദ്മകുമാറിന് പാർട്ടി അംഗത്വം പുതുക്കി നൽകിയിരുന്നു.

ഇതുവരെ പത്മകുമാറിനെതിരേ നടപടിയെടുക്കാതെയും തള്ളിക്കളയാതെയും മുന്നോട്ട് പോയ സിപിഎം ഇനിയെന്ത് നടപടിയാവും സ്വീകരിക്കുക എന്നത് വലിയ ആകാംക്ഷയോടെയാണ് അണികൾ നോക്കിക്കാണുന്നത്.

സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായി 105 ദിവസത്തിന് ശേഷമാണ് രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ച് പത്മകുമാര്‍ പുറത്തിറങ്ങിയത്. ശബരിമല കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ്പ കേസിലുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്.

logo
Metro Vaartha
www.metrovaartha.com