വാർത്താചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി

വാർത്താചോർച്ച തടയുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അം​ഗങ്ങളിൽ നിന്നും സമ്മതപത്രം ഒപ്പിട്ടുവാങ്ങിയത്
cpm obtained signed consent forms from members to access phone data

വാർത്താചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി

file image

Updated on

തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പരസ്യമാവുന്നത് തടയാൻ കർശന നടപടിയുമായി സിപിഎം. സംസ്ഥാന സമിതി അം​ഗങ്ങളുടെ ഫോൺ വിവരങ്ങളെടുക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെയാണ് ഈ അസാധാരണ നടപടി.

വാർത്താചോർച്ച തടയുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അം​ഗങ്ങളിൽ നിന്നും സമ്മതപത്രം ഒപ്പിട്ടുവാങ്ങിയത്. അംഗങ്ങളെല്ലാം യാതൊരു എതിർപ്പുമില്ലാതെ സമ്മതപത്രം ഒപ്പിട്ടു നൽകിയതായാണ് വിവരം.

ഫോൺകോൾ വിവരങ്ങൾ ലഭ്യമാക്കാൻ ഫോൺ കമ്പനിയോട് സ്വയം ആവശ്യപ്പെടുന്ന മാതൃകയിലാണ് സമ്മതപത്രം. പാർട്ടി ചർച്ചകൾ പുറത്തുപോയാൽ കർശന നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പും നൽകി. ആഴ്ചകൾക്ക് മുൻപ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു നടപടിയുണ്ടായത്.

logo
Metro Vaartha
www.metrovaartha.com