എ.കെ. ബാലന്‍റെ ഈനാംപേച്ചി, മരപ്പട്ടി പരമാർശം പാർട്ടിയെ പരിഹാസ്യമാക്കി; രൂക്ഷ വിമർശനം

ഇ.പി. ജയരാജനെതിരെയും രൂക്ഷമായ വിമർശനമുയർന്നു
cpm palakkad committee criticized ak balan
AK Balanfile

പാലക്കാട്: എ.കെ. ബാലന്‍റെ ഈനാംപേച്ചി, മരപ്പട്ടി പരമാർശം പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്ന വിമർശനവുമായി പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി. ചിഹ്നം സംരക്ഷിക്കാൻ വോട്ടു പിടിക്കണമെന്ന പരാമർശം ജനങ്ങൾക്കിടയിൽ തെറ്റിപ്പോയെന്നും അം​ഗങ്ങൾ വിമർശനമുയർത്തി. ഇ.പി. ജയരാജനെതിരെയും രൂക്ഷമായ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇപി അനാവശ്യ വിവാദമുണ്ടാക്കിയത് തിരിച്ചടിയായെന്നും അം​ഗങ്ങൾ വിമർശിച്ചു.

തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുകയെന്നുമായിരുന്നു എ.കെ. ബാലന്‍റെ പരാമർശം. എ കെ ബാലന്റെ പരാമർശം പിന്നീട് രാഷ്ട്രീയ എതിരാളികൾ സിപിഎമ്മിനെ പരിഹസിക്കാൻ ഉപയോ​ഗിക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.