'ഉത്തരം താങ്ങുന്ന പല്ലി'; അജയകുമാർ തിരുത്തണമെന്ന് പാലക്കാട് സിപിഎം

''തോറ്റാൽ അതിന്‍റെ പൂർണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നതാണ് സമീപനം''
cpm palakkad leadership against ajayakumar for remarks against cpi

ബിനോയ് വിശ്വം | എസ്. അജയകുമാർ

Updated on

പാലക്കാട്: സിപിഐയെ ഉത്തരം താങ്ങുന്ന പല്ലിയെന്ന് പരിഹസിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. അജയകുമാറിനെ തള്ളി സിപിഎം ജില്ല സെക്രട്ടറി രംഗത്ത്. സിപിഐ - സിപിഎം ബന്ധം സഹോദര തുല്യമാണെന്നും അതിനെ എതിർക്കുന്ന പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ഇ.എൻ. സുരേഷ് ബാബു പ്രതികരിച്ചു.

ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്.അത് ഒരിക്കലും അംഗീകരിക്കാനാവില്ല. അജയകുമാർ തിരുത്തണമെന്നും പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറുന്നതെന്നും ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കുള്ളതെന്നുമായിരുന്നു അജയകുമാർ പറഞ്ഞത്. ദീർഘകാലമായി സിപിഎം - സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അജയകുമാറിന്‍റെ വിമർശനം.

തോറ്റാൽ അതിന്‍റെ പൂർണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നതാണ് സമീപനം. കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാനാവില്ല. എവിടെയെങ്കിലും 4 സിപിഐക്കാർ ഉണ്ടെങ്കിൽ നാലാളുള്ളിടത്ത് 5 സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കമാണോ എന്നും അജയകുമാർ ചോദിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com