പാർട്ടി താഴെ തട്ടിൽ അതീവ ദുർബലം: പ്രതീക്ഷിച്ചപോലെ വളർച്ചയുണ്ടായിട്ടില്ലെന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ വിമർശനം

വിദേശസർവകലാശാലകളോടുള്ള അനുകൂല സമീപനത്തിനെതിരേ പാർട്ടി കോൺഗ്രസിൽ വിമർശനം ഉയർന്നു
cpm party congress madurai updates

പാർട്ടി താഴെ തട്ടിൽ അതീവ ദുർബലം, പ്രതീക്ഷിച്ചപോലെ വളർച്ചയുണ്ടായിട്ടില്ല; സിപിഎം പാർട്ടി കോൺഗ്രസിൽ വിമർശനം

Updated on

മധുര: പാർട്ടിയുടെ വളർച്ച പ്രതീക്ഷിച്ചതുപോലെ ഉണ്ടായിട്ടില്ലെന്നും നിരവധി പോരായ്മകളുണ്ടെന്നും മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ വിമർശനം.

പാർട്ടി താഴെ തട്ടിൽ അതീവ ദുർബലമാണെന്ന് കേരള ഘടകത്തിനുവേണ്ടി പി.കെ. ബിജു സ്വയം വിമർശനം നടത്തി. പാർട്ടിയിലെ കൊഴിഞ്ഞുപോക്കുണ്ട്, ജനകീയ വിഷയം ഉയർത്തി സമരം ചെയ്യണമെന്നും ചർച്ചയിൽ സംസാരിക്കവെ ബിജു പറഞ്ഞു.

അതേസമയം, വിദേശസർവകലാശാലകളോടുള്ള അനുകൂല സമീപനം വിമർശനം ഏറ്റുവാങ്ങി. മാത്രമല്ല, പാർട്ടി ഭരണഘടനാ ഭേദഗതി ചെയ്യാനും യോഗം തീരുമാനമായി. പാർട്ടി അംഗത്വ ഫീസ് 5 നിന്നും 10 ആയി ഉയർത്താനും തീരുമാനിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com