'സഭാനേതൃത്വത്തിന്‍റെ നിലപാട് വിശ്വാസികളുടെ കാഴ്ചപ്പാടുകളല്ല'; വിമർശിച്ച് സിപിഎം

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മതനേതാക്കളെ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു
'സഭാനേതൃത്വത്തിന്‍റെ നിലപാട് വിശ്വാസികളുടെ കാഴ്ചപ്പാടുകളല്ല'; വിമർശിച്ച് സിപിഎം

ന്യൂഡൽഹി: ബിജെപി അനുകൂല നിലപാട് സ്വീകരിച്ച ക്രൈസ്തവ സഭാനേതൃത്വത്തിന്‍റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സിപിഎം. പീപ്പിൾസ് ഡെമോക്രസിയുടെ പുതിയ ലക്കത്തിലാണ് മതമേലധ്യക്ഷൻമാർക്കെതിരെ വിമർശനം ഉന്നയിക്കുന്നത്.

കേന്ദ്രസർക്കാരിന്‍റെ സമ്മർദ്ദത്തിനു മുന്നിൽ വഴങ്ങുന്ന സഭാനേതൃത്വം യഥാർഥ്യത്തിൽ വിശ്വാസികളുടെ കാഴ്ചപ്പാടുകളെയല്ല പങ്കുവെയ്ക്കുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. കർദ്ദിനാൾ ആലഞ്ചേരി ഇ ഡിയുടെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മതനേതാക്കളെ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com