''നിങ്ങൾ അങ്ങനെ ചെയ്തതുകൊണ്ട് ഞങ്ങൾ ഇങ്ങനെ ചെയ്യുന്നുവെന്ന നിലപാട് വേണ്ട'', മുകേഷിന്‍റെ രാജി വിഷയത്തിൽ ബൃന്ദ കാരാട്ട്

ലൈംഗിക ചൂഷണ ആരോപണ വിധേയനായ കൊല്ലം എംഎല്‍എ എം. മുകേഷ് സ്ഥാനത്തു തുടരുന്നതിനെ കുറിച്ചും ബൃന്ദയുടെ ലേഖനത്തില്‍ പരോക്ഷമായ വിമർശനമുണ്ട്
cpm polit bureau member brinda karat on hema commitee report
ബൃന്ദ കാരാട്ട്file
Updated on

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പുറത്തുവന്ന മലയാള സിനിമ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിൽ പ്രതികരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു പ്രതികരണം. 'ഹേമാ കമ്മിറ്റി റിപ്പോർട്ടിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ചില ചിന്തകൾ' എന്നാണ് ലേഖനത്തിന്‍റെ തലക്കെട്ട്.

ലൈംഗിക ചൂഷണ ആരോപണ വിധേയനായ കൊല്ലം എംഎല്‍എ എം. മുകേഷ് സ്ഥാനത്തു തുടരുന്നതിനെ കുറിച്ചും ബൃന്ദയുടെ ലേഖനത്തില്‍ പരോക്ഷമായ വിമർശനമുണ്ട്. ലൈംഗിക ചൂഷണ ആരോപണ വിധേയരായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോ ഇപ്പോഴും തുടരുന്നല്ലോ എന്ന മറുവാദം ഉയര്‍ത്തിയാണ് മുകേഷ് ഇപ്പോള്‍ രാജിവെക്കേണ്ടതില്ലെന്ന നിലപാട് സിപിഎം സ്വീകരിച്ചിരിക്കുന്നത്. മുന്നണി കൺവീനർ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത് ശരിയല്ലെന്ന വിമർശനം പരോഷമായി ലേഖനത്തിലുണ്ട്.

എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്തതു കൊണ്ട് ഞാന്‍ ഇങ്ങനെ ചെയ്തുവെന്ന വിധത്തിലുള്ള നിലപാട് അല്ല വിഷയത്തില്‍ കൈക്കൊള്ളേണ്ടതെന്ന് ഹിന്ദിയിലുള്ള ഒരു പദ്യത്തിലൂടെ ബൃന്ദ കാരാട്ട് പറയുന്നു. ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയരായ രണ്ട് എം.എല്‍.എമാരെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്നും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങള്‍ ഇവരെ പിന്തുണയിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു. ഹേമാ കമ്മിറ്റി രൂപവത്കരിക്കപ്പെട്ടതിനെയും ഇടതുസര്‍ക്കാരിന്‍റെ നിലപാടിനെയും ലേഖനത്തില്‍ ബൃന്ദ പ്രകീര്‍ത്തിക്കുന്നുണ്ട്‌. ലൈംഗിക ചൂഷണ ആരോപണ വിധേയനായ മുകേഷിനെതിരേ കേസ് എടുത്തതിലൂടെ സർക്കാർ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ വ്യാജ ആരോപണത്തിന് പിന്നിലെ തരംതാണ രാഷ്ട്രീയം വെളിപ്പെട്ടുവെന്നും ബൃന്ദ പറയുന്നു.

Trending

No stories found.

Latest News

No stories found.