രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; കുഞ്ഞികൃഷ്ണനെതിരേ കടുത്ത നടപടിക്കൊരുങ്ങി സിപിഎം

പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കുഞ്ഞികൃഷ്ണൻ അച്ചടക്ക ലംഘനമാണ് കാണിച്ചതെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ
Martyr fund fraud; CPM prepares to take strict action against v. Kunhikrishnan

വി. കുഞ്ഞികൃഷ്ണൻ

Updated on

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനൊരുങ്ങി സിപിഎം. പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനും ചിലരും ചേർന്ന് ധനരാജ് രക്തസാക്ഷി ഫണ്ടിൽ‌ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞികൃഷ്ണനെതിരേ പാർട്ടി നടപടിക്കൊരുങ്ങുന്നത്.

പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കുഞ്ഞികൃഷ്ണൻ അച്ചടക്ക ലംഘനമാണ് കാണിച്ചതെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. തിങ്കളാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്. കുഞ്ഞികൃഷ്ണനെതിരേ നടപടി സ്വീകരിക്കുമെന്ന കാര‍്യം നേരത്തെ പാർട്ടി സംസ്ഥാന അധ‍്യക്ഷൻ എം.വി. ഗോവിന്ദനും എം.വി. ജയരാജനും സൂചന നൽകിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com