സിപിഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജിവച്ചു

ചില നേതാക്കൾക്കെതിരേ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ ശേഷമാണ് രാജി വച്ചതെന്നാണ് വിവരം
cpm ranni area secretary tn sivankutty resigned

ടി.എൻ. ശിവൻകുട്ടി

Updated on

പത്തനംതിട്ട: സിപിഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജിവച്ചു. ചില നേതാക്കൾക്കെതിരേ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ ശേഷമാണ് രാജി വച്ചതെന്നാണ് വിവരം. ശിവൻകുട്ടിക്ക് പകരം അഭിഭാഷകനായ കെ.പി. സുഭാഷ് കുമാറിനാണ് നിലവിൽ ഏരിയ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്.

എന്നാൽ‌ രാജി വച്ചതല്ലെന്നും പാർട്ടിയിൽ നിന്നും അവധിയെടുത്തതാണെന്നുമാണ് ശിവൻകുട്ടിയുടെ വിശദീകരണം. കഴിഞ്ഞ ദിവസമായിരുന്നു ശിവൻകുട്ടി ജില്ലാ നേതൃത്വത്തിന് രാജി കത്ത് നൽകിയത്.

അതേസമയം ആരോഗ‍്യ കാരണങ്ങളാലാണ് ശിവൻകുട്ടി അവധിയെടുത്തതെന്നും തിരിച്ചുവരുമ്പോൾ ചുമതല കൈമാറുമെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com