'കോട്ടയത്ത് ബിഡിജെഎസ് പണമൊഴുക്കി വോട്ടു പിടിക്കാൻ ശ്രമിക്കുന്നു'; ലഘുലേഖ പുറത്തിറക്കി സിപിഎം

പരമ്പരാഗത സിപിഎം അനുകൂല ഈഴവ വോട്ടുകൾ കേന്ദ്രീകരിച്ച് ബിഡിജെഎസ് പ്രചാരണം ശക്തമാക്കിയതോടെയാണ് ലഘുലേഖയുമായി സിപിഎം രംഗത്തെത്തിയത്
തുഷാർ വെള്ളാപ്പള്ളി
തുഷാർ വെള്ളാപ്പള്ളി
Updated on

കോട്ടയം: കോട്ടയത്ത് ബിഡിജെഎസിനെ വിമർശിച്ച് ലഘുലേഖ പുറത്തിറക്കി സിപിഎം. ബിഡിജെഎസിന്‍റേത് മരീച രാഷ്ട്രീയമാണെന്ന് സിപിഎം കുറ്റപ്പെടുത്തി. മണ്ഡലത്തിൽ പണമൊഴുക്കി വോട്ടു പിടിക്കാൻ ബിഡിജെഎസ് ശ്രമിക്കുന്നത്.മൈക്രോ ഫിനാൻസ് തട്ടിപ്പ് സമുദായം മറക്കില്ലെന്നും ലഘുലേഖയിൽ സിപിഎം പറയുന്നു.

പരമ്പരാഗത സിപിഎം അനുകൂല ഈഴവ വോട്ടുകൾ കേന്ദ്രീകരിച്ച് ബിഡിജെഎസ് പ്രചാരണം ശക്തമാക്കിയതോടെയാണ് ലഘുലേഖയുമായി സിപിഎം രംഗത്തെത്തിയത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മകനുമായ തുഷാർ വെള്ളാപ്പള്ളിയാണ് കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com