കൊല്ലം കോർപ്പറേഷൻ പരാജയം; വി.കെ. അനിരുദ്ധന് താക്കീതുമായി സിപിഎം

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതാണ് താക്കീതിന് കാരണം
cpm reprimand vk anirudhan over kollam corporation defeat dispute

കൊല്ലം കോർപ്പറേഷൻ പരാജയം; വി.കെ. അനിരുദ്ധന് താക്കീതുമായി സിപിഎം

representative image

Updated on

കൊല്ലം: കോർപ്പറേഷൻ പരാജയത്തിന് പിന്നാലെ നടപടിയുമായി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ. അനിരുദ്ധനെ താക്കീത് ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതാണ് താക്കീതിന് കാരണം. ഞായറാഴ്ച കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.എന്‍. ബാലഗോപാലിന്‍റേയും ദിനേശന്‍ പുത്തിലത്തിന്‍റേയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.

കൊല്ലം കോര്‍പറേഷനിലേറ്റ പരാജയം ചര്‍ച്ച ചെയ്യുന്ന റിവ്യൂ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തനിക്ക് അപമാനകരമാണെന്ന് സംസ്ഥാന സെക്രട്ടറിയോട് തുറന്നു പറഞ്ഞാണ് അന്ന് അനിരുദ്ധൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.

ജനകീയ പിന്തുണയുള്ളവരെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്തതാണ് കോര്‍പറേഷനിലേറ്റ തിരിച്ചടിക്ക് കാരണമെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിലുള്ളത്.

logo
Metro Vaartha
www.metrovaartha.com