അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണം; വോട്ടർമാരെ തടയാൻ സിപിഎം-എസ്ഡിപിഐ ശ്രമമെന്നു ജി. സുധാകരൻ

കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ജി.സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു
CPM-SDPI leaders are trying to stop voters: G. Sudhakaran
ജി. സുധാകരൻ
Updated on

ആലപ്പുഴ: അമ്പലപ്പുഴയിൽ സിപിഎം-എസ്ഡിപിഐ നേതാക്കൾ വോട്ടർമാരേ തടയാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജി. സുധാകരൻ രംഗത്ത്. വോട്ടർമാരേ ബൂത്തിലെത്തിക്കാതിരിക്കാനാണ് നീക്കം. അതിൽ അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ജി.സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു.

സിപിഎം ഏരിയ സെക്രട്ടറി, ഏരിയ കമ്മിറ്റിയംഗം, ലോക്കൽ കമ്മിറ്റിയംഗം, എസ്ഡിപിഐ ജില്ല സെക്രട്ടറി എന്നിവരേ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്. ഇവരേല്ലാം ചേർന്ന് വോട്ടർമാർ ബൂത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ ആരോപിച്ചത്.

ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ല പൊലീസ് മേധാവിയെയും ജില്ലാ കലക്റ്ററേയും സുധാകരൻ സമീപിച്ചിരുന്നു. എന്നാൽ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com