മൗനം പാലിച്ച് മുഖ്യമന്ത്രി: എഐ ക്യാമറ വിവാദം ചർച്ചചെയ്യാതെ സിപിഎം സെക്രട്ടേറിയേറ്റ് യോഗം

3 ദിവസം നീണ്ടുനിൽക്കുന്ന സിപിഎം നേതൃയോഗത്തിൽ നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതി യോഗമാണ് ചേരുക
മൗനം പാലിച്ച് മുഖ്യമന്ത്രി: എഐ ക്യാമറ വിവാദം ചർച്ചചെയ്യാതെ സിപിഎം സെക്രട്ടേറിയേറ്റ് യോഗം

തിരുവന്തപുരം: എഐ ക്യാമറ വിവാദം ചൂടുപിടിച്ചു നിൽക്കുന്ന സാഹചര്യത്തിലും വിഷയം ചർച്ച ചെയ്യാതെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം. പാർട്ടി നേതൃ യോഗത്തിൽ വിഷയം ആരും ഉന്നയിച്ചില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ വിശദീകരണം നൽകിയതുമില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് തിരുവനന്തപുരത്താണ് ആരംഭിച്ചത്.

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണങ്ങൾ മുറുകുമ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. 3 ദിവസം നീണ്ടുനിൽക്കുന്ന സിപിഎം നേതൃയോഗത്തിൽ നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതി യോഗമാണ് ചേരുക.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com