തിരുത്തേണ്ടവ തിരുത്തും: സിപിഎം

നേമത്തെ തെരഞ്ഞെടുപ്പില്‍ അസംബ്ലിയില്‍ കോണ്‍ഗ്രസിന്‍റെ സഹായത്തോടെ ബിജെപി അക്കൗണ്ട്‌ തുറന്നെങ്കിലും പിന്നീട്‌ അതില്ലാതാവുകയാണ്‌ ചെയ്‌തത്‌
cpm secretariat response on lok sabha election 2024 result
cpm- representative image
Updated on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ വിധിയെ ശരിയായ അര്‍ത്ഥത്തില്‍ പരിശോധിച്ച്‌ തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകുമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ .
ജനങ്ങള്‍ക്കൊപ്പം കൂടുതല്‍ ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ ജനവിധി അംഗീകരിക്കുന്നു .ലോകസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ അനുകൂലമായ ജനവിധിയാണ്‌ കേരളത്തില്‍ പൊതുവിലുണ്ടാവാറുള്ളത്‌. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്‌ ഒരു സീറ്റ്‌ മാത്രമാണ്‌ സംസ്ഥാനത്ത്‌ ലഭിച്ചത്‌. ഒരു സീറ്റ്‌ പോലും ലഭിക്കാത്ത സാഹചര്യവും സംസ്ഥാനത്ത്‌ ഉണ്ടായിട്ടുണ്ട്‌. അത്തരം ഘട്ടങ്ങളിലെല്ലാം ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ്‌ സിപിഎം  സ്വീകരിച്ചിട്ടുള്ളതെന്ന് സെക്രട്ടേറിയറ്റ് പറഞ്ഞു.


കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ പരിശോധിച്ച്‌ തിരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ ഭാഗമായാണ്‌ തുടര്‍ന്ന്‌ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ എല്‍ഡിഎഫിന്‌ സാധിച്ചത്‌. അതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാവട്ടെ കേരളത്തിന്‍റെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന്‌ തുടര്‍ഭരണം ലഭിക്കുന്ന സ്ഥിതിയുമുണ്ടായി എന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

രാജ്യത്ത്‌ ബിജെപിക്ക്‌ ഒറ്റയ്‌ക്ക്‌ അധികാരത്തില്‍ വരാന്‍ പറ്റാത്ത സ്ഥതി ഈ തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്‌. എന്നാല്‍, കേരളത്തില്‍ ഈ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍ഡിഎക്ക്‌ ഒരു സീറ്റില്‍ വിജയിക്കാനായി. നേമത്തെ തെരഞ്ഞെടുപ്പില്‍ അസംബ്ലിയില്‍ കോണ്‍ഗ്രസിന്‍റെ സഹായത്തോടെ ബിജെപി അക്കൗണ്ട്‌ തുറന്നെങ്കിലും പിന്നീട്‌ അതില്ലാതാവുകയാണ്‌ ചെയ്‌തത്‌. മൂവാറ്റുപുഴ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ ബിജെപി മുന്നണി സ്ഥാനാര്‍ത്ഥി നേരത്തെ വിജയിച്ചിരുന്നുവെങ്കിലും പീന്നീട്‌ അത്‌ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com