സിപിഎം സംസ്ഥാന സമിതി ഇന്നും നാളെയും; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും പ്രചരണ തന്ത്രങ്ങളും പ്രധാന അജണ്ട

മിത്ത് വിവാദം യോഗം ചർച്ചചെയ്തേക്കും
സിപിഎം സംസ്ഥാന സമിതി ഇന്നും നാളെയും; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും പ്രചരണ തന്ത്രങ്ങളും പ്രധാന അജണ്ട
Updated on

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്നും നാളെയും തിരുവനന്തപുരത്ത് ചേരും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ പാർട്ടി പിന്തുണ പ്രഖ്യാപിച്ചതിനാൽ കൂടുതൽ ചർച്ചകളിലേക്കോ വിമർശനങ്ങളിലേക്കോ കടക്കില്ലെന്നാണ് വിലയിരുത്തൽ.

മിത്ത് വിവാദം യോഗം ചർച്ചചെയ്തേക്കും. മതപരവനം വിശ്വാസ പരവുമായ പ്രതികരണങ്ങളിൽ നേതാക്കൾ ജാഗ്രത പാലിക്കണമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിൽ മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിന്‍റെ റിപ്പോര്‍ട്ടിങ്ങും ലോക് സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് യോഗത്തിന്‍റെ മറ്റ് അജണ്ടകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com