സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച; നിലമ്പൂർ തോൽവി ചർച്ചയാകും

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ചയും സംസ്ഥാന കമ്മിറ്റി യോഗം വ‍്യാഴാഴ്ചയും തിരുവനന്തപുരത്ത് വച്ച് ചേരും
cpm state secretariat meeting on wednesday thiruvananthapuram

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച; നിലമ്പൂർ തോൽവി ചർച്ചയാകും

Updated on

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയുള്ള സിപിഎമ്മിന്‍റെ സംസ്ഥാന നേതൃ യോഗങ്ങൾക്ക് ബുധനാഴ്ച തുടക്കമാവും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ചയും സംസ്ഥാന കമ്മിറ്റി യോഗം വ‍്യാഴാഴ്ചയും തിരുവനന്തപുരത്ത് വച്ച് ചേരും. നിലമ്പൂർ തോൽവി അടക്കമുള്ള കാര‍്യങ്ങൾ പാർട്ടി നേതൃത്വം യോഗത്തിൽ വിലയിരുത്തിയേക്കും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ എം. സ്വരാജ് കളത്തിലിറങ്ങിയിട്ടും തോൽവിയറിഞ്ഞതിന്‍റെ കാരണവും സ്വാധീന കേന്ദ്രങ്ങളിൽ വോട്ട് ചോരാൻ ഇടയാക്കിയ സാഹചര‍്യവും യോഗത്തിൽ ചർച്ചയാവും. കഴിഞ്ഞ ദിവസം തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങാൻ മാർഗരേഖയുമായി പ്രവർത്തക യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലൊയാണ് സംസ്ഥാന നേതൃയോഗങ്ങൾ ബുധനാഴ്ച നടക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com