
തിരുവനന്തപുരം: കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പരോൾ തടവുരകാരന്‍റെ അവകാശമാണെന്നും അത് പാർട്ടിയെ ബാധിക്കുന്ന പ്രശ്നമല്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഏതൊരു തടവുകാരനും പരോൾ ലഭിക്കുവാനും ലഭിക്കാതെയിരിക്കാനും പാർട്ടി ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ കണ്ണൂരിലെ നിഖിൽ കൊലക്കേസ് പ്രതി ശ്രീജിത്തിന്‍റെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്ത സംഭവത്തെയും എം.വി. ഗോവിന്ദൻ ന്യായീകരിക്കുകയായിരുന്നു.
പാർട്ടി നേതാക്കൾ പോയത് മര്യാദയുടെ പേരിലാണെന്നും ഗൃഹപ്രവേശത്തില്‍ പങ്കെടുക്കുന്നത് മഹാപരാധമാണോ എന്നായിരുന്നു ചോദ്യം. പാര്‍ട്ടി തള്ളിപ്പറഞ്ഞവരുടെ പാടികളിലും നേതാക്കള്‍ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.