സിപിഎം പുതിയ സംസ്ഥാന ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 23ന്

9 നിലകളുള്ള കെട്ടിടമാണ് പുതിയതായി പണിതിരിക്കുന്നത്.
CPM to inaugurate new state office on April 23

സിപിഎം പുതിയ സംസ്ഥാന ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 23ന്

Updated on

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എകെജി സെന്‍ററിന്‍റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണെന്നും ഏപ്രിൽ 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 9 നിലകളുള്ള കെട്ടിടമാണ് പുതിയതായി പണിതിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം, സംസ്ഥാന കമ്മിറ്റി യോഗം, പ്രസ് ബ്രീഫിങ്, സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുള്ള ഓഫിസ് മുറികൾ തുടങ്ങിയവ പുതിയ മന്ദിരത്തിൽ ഉണ്ടാകും. വാസ്തുശിൽപി എൻ. മഹേഷാണ് കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഈ മാസം 31ന് കേരളം മാലിന്യമുക്തമെന്ന് പ്രഖ്യാപിക്കും. മുഴുവൻ പാർട്ടി ഘടകങ്ങളും പ്രവർത്തനത്തിന്‍റെ ഭാഗമാകും. ജനകീയ സംരഭമാക്കി മാറ്റും. 25 മുതൽ 31 വരെ വാർഡ് അടിസ്ഥാന പരിപാടി നടത്തും. ബ്രാഞ്ച് തലം മുതൽ പരിപാടികൾ സംഘടിക്കും. പൊതു സ്ഥലങ്ങൾ മുഴുവൻ മാലിന്യ മുക്തമാക്കും. ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികൾ ചേർന്ന് മാലിന്യ സംസ്കരണ രംഗത്ത് ജനകീയ മുന്നേറ്റം സൃഷ്ടിക്കുമെന്നും ഗോവിന്ദൻ അറിയിച്ചു. സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് 14 ജില്ലകളിലും റാലി സംഘടിപ്പിക്കും. വലിയ ജന പങ്കാളിത്തതോടെയാകും റാലിയെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com