ഗവർണർ നിയമനത്തിന് സമിതിയെ നിയോഗിക്കുമെന്ന് സിപിഎം പ്രകടനപത്രിക

നഗര മേഖലയിൽ ഗ്രാമീണ തൊഴിലുറപ്പു പദ്ധതികൾക്ക് സമാനരീതിയിലുള്ള തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും
ഗവർണർ നിയമനത്തിന് സമിതിയെ നിയോഗിക്കുമെന്ന് സിപിഎം പ്രകടനപത്രിക

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം റദ്ദാക്കുമെന്ന് സിപിഎം പ്രകടന പത്രിക. സിഎ റദ്ദാക്കുമെന്നും ഗവർണർ നിയമനത്തിന് സമിതിയെ നിയോഗിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

ഗവർണർ ആരാകുമെന്നതു സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി നിർദേശിക്കുന്ന മൂന്നംഗ സമിതിക്കു വിടുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്കരണം പരിശോധിക്കും. നഗര മേഖലയിൽ ഗ്രാമീണ തൊഴിലുറപ്പു പദ്ധതികൾക്ക് സമാനരീതിയിലുള്ള തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. അതിസമ്പന്നർക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. വിദ്വേഷ പ്രസംഗത്തിനെതിരെ പ്രത്യേക നിയമം കൊണ്ടുവരും. കേന്ദ്രനികുതി വിഹിതത്തിന്‍റെ 50 ശതമാനം സംസ്ഥാനങ്ങൾക്കു നൽകും. ജാസതിസെൻസസ് നടത്തുമെന്നും പത്രികയിൽ പറയുന്നു.

കേന്ദ്ര എജൻസികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്ന പശ്ചാത്തലത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ആശയം സിപിഎം മുന്നോട്ട് വയ്ക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുൾപ്പെടെ നിരവധി നേതാക്കൾക്കെതിരെ പിഎംഎൽഎ വകുപ്പുകൾ ചുമത്തിക്കൊണ്ടുള്ള അന്വേഷണം ഇഡി നടത്തുന്നുണ്ട്. കേരളത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലും സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യവും നിലവിൽ ഉണ്ട്. സിഎഎയും യുഎപിഎയും റദ്ദാക്കണമെന്നും പത്രികയിൽ പറയുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com