പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്തു; പിണറായി ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് സിപിഎമ്മിന്‍റെ ഭീഷണി

ഇതിനെതിരേ ജീവനക്കാർ വാമൂടിക്കെട്ടി പ്രതിഷേധിച്ചു
cpm warn panchayath officials who removed roadside posters
പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്തു; പിണറായി ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് സിപിഎമ്മിന്‍റെ ഭീഷണി
Updated on

കണ്ണൂര്‍: പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്തതിന്‍റെ പേരിൽ ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് സിപിഎം നേതാക്കളുടെ ഭീഷണി. കണ്ണൂർ പിണറായി ഗ്രാമപഞ്ചായത്ത് ജീവനക്കാർക്കെതിരുടെ കയ്യും കാലും വെട്ടുമെന്നായിരുന്ന് ഓഫീസിൽ കയറി സിപിഎം ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതിനെതിരേ ജീവനക്കാർ വാമൂടിക്കെട്ടി പ്രതിഷേധിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുളളവർക്കെതിരെയായിരുന്നു സർക്കാർ ജീവനക്കാരുടെ പരസ്യ പ്രതിഷേധം. പിണറായി ഗ്രാമപഞ്ചായത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പാതയോരങ്ങളിലെ ബോർഡുകളും മറ്റും പഞ്ചായത്ത് ജീവനക്കാർ നീക്കം ചെയ്തിരുന്നു. സിപിഎമ്മിന്‍റെ പ്രചാരണ ബോർഡുകളും ഇക്കൂട്ടത്തിൽ നീക്കിയതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്. പിന്നാലെ നേതാക്കൾ ഭീഷണിയുമായി പഞ്ചായത്ത് ഓഫീസിലെത്തി. ലോക്കൽ സെക്രട്ടറി നന്ദനൻ ഉൾപ്പെടെയുളളവർ വധഭീഷണി മുഴക്കിയെന്ന് ജീവനക്കാർ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com