

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി
file
പടലിക്കാട്: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി. പാലക്കാട് പടലിക്കാട് സ്വദേശി (40) ശിവനാണ് തൂങ്ങി മരിച്ചത്. മരുതോട് പഞ്ചായത്തിലെ പടലിക്കാട് വാർഡിൽ തെരഞ്ഞെടുപ്പിനു വേണ്ടി കെട്ടിയ ഓഫിസിലാണ് ശിവനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മലംമ്പുഴ പൊലീസ് സംഭവ സ്ഥലത്ത് എത്തി ചേരുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മരണകാരണം സംബന്ധിച്ച് വ‍്യക്തതയില്ല.