ഇരട്ട വോട്ടുകൾ തടയാൻ മാത്തൂരിലെ സിപിഎം പ്രവർത്തകർ; ഒരു ബൂത്തിൽ മാത്രം 32 ഇരട്ടവോട്ടുകൾ

പാലക്കാട് മാത്തൂരിലെ 153-ാം നമ്പർ ബൂത്തിലാണ് 32 ഇരട്ട വോട്ടുകളുള്ളത്
CPM workers in Mathur to prevent double votes; 32 double votes in just one booth
ഇരട്ട വോട്ടുകൾ തടയാൻ മാത്തൂരിലെ സിപിഎം പ്രവർത്തകർ; ഒരു ബൂത്തിൽ മാത്രം 32 ഇരട്ടവോട്ടുകൾ
Updated on

പാലക്കാട്: പാലക്കാട് മാത്തൂരിൽ ഇരട്ട വോട്ടുകൾ ചെയ്യാനെത്തുന്നവരെ തടയാനൊരുങ്ങി എൽഡിഎഫ്. പാലക്കാട് മാത്തൂരിലെ 153-ാം നമ്പർ ബൂത്തിലാണ് 32 ഇരട്ട വോട്ടുകളുള്ളത്. 10 വർഷമായി പൊന്നാനിയിൽ താമസിച്ചുവരുന്ന 3 പേർ വോട്ടർപട്ടികയിൽ ഉൾപെട്ടിട്ടുണ്ട്. ഒറ്റപാലം, തിരൂർ മണ്ഡലങ്ങളിലും വോട്ടുള്ളവരുണ്ട്.

15 വർഷമായി പൊന്നാനിയിൽ താമസിക്കുന്നവരും വോട്ടർപട്ടികയിൽ ഉൾപെട്ടിട്ടുണ്ട്. മുമ്പും സമാനരീതിയിൽ നിയമവിരുദ്ധമായി ഇരട്ട വോട്ടുകളുണ്ടായിട്ടുണ്ടെന്നും എല്ലാം കോൺഗ്രസ് വോട്ടുകളാണെന്നും ഇത്തവണ വ‍്യക്തമായി പരിശോധിച്ചാണ് ഇരട്ടവോട്ട് പട്ടിക തയ്യാറാക്കിയതെന്നും ലിസ്റ്റിലുള്ളവരെത്തിയാൽ തടയുമെന്നും സിപിഎം വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com