വടകരയിൽ ഷാഫി പറമ്പിലിനെതിരേ പ്രതിഷേധവുമായി സിപിഎം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ടായിരുന്നു സിപിഎം പ്രവർത്തകർ മാർച്ച് നടത്തിയത്
CPM workers protest to event attended by Shafi Parambil MP

വടകരയിൽ ഷാഫി പറമ്പിലിനെതിരേ പ്രതിഷേധ മാർച്ചുമായി സിപിഎം

Updated on

കോഴിക്കോട്: ഷാഫി പറമ്പിൽ എംപി പങ്കെടുത്ത പരിപാടിയിലേക്ക് സിപിഎം പ്രവർത്തകർ മാർച്ച് നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ടായിരുന്നു സിപിഎം പ്രവർത്തകർ മാർച്ച് നടത്തിയത്.

ദേശീയപാത നിർമാണത്തിലെ അനാസ്ഥക്കെതിരേ സംഘടിപ്പിച്ചിരുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു എംപി. ഇതിനിടെയാണ് ഇടതുപക്ഷ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ‌ ഉന്തും തള്ളുമുണ്ടായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com