Kerala
പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ‍്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു| Video
ഇഷ്ടികയും വടികളും ഉപയോഗിച്ച് വാഹനത്തിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകളാണ് അണികൾ അടിച്ചു തകർത്തത്.
തിരുവനന്തപുരം: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ തിരുവനന്തപുരത്തുള്ള വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ‍്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ച് വാഹനത്തിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകളാണ് അടിച്ചു തകർത്തത്.
ഒടുവിൽ പൊലീസ് ലാത്തി വീശി. ഇഡി ഉദ‍്യോഗസ്ഥരെ പ്രവർത്തകർ കൈയേറ്റം നടത്താനും ശ്രമം നടന്നു. പിണറായി വിജയന്‍റെ 2 വീടുകൾ അടക്കം 12 ഇടങ്ങളിലാണ് ഇഡി മിന്നൽ പരിശോധന നടത്തിയത്. എട്ടരമണിക്കൂറായിരുന്നു ഇഡി റെയ്‌ഡ്.
