
തിരുവനന്തപുരം: കെപിസിസി കലാ-സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ ചെയര്‍മാനായി സി.ആര്‍.മഹേഷ് എംഎൽഎയെയും കണ്‍വീനറായി ആലപ്പി അഷറഫിനേയും നിയമിച്ചു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി ഇവരെ നിയമിച്ചതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു. ഏതാനും മാസങ്ങൾക്കു മുൻപ് ചെയർമാനായി നിയമിക്കപ്പെട്ട നിർമാതാവ് ആന്‍റോ ജോസഫ് സിനിമാ തിരക്കുകൾ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിഞ്ഞതോടെയാണ് മഹേഷിന്‍റെ നിയമനം.