ദേശീയപാതയിൽ വിള്ളൽ; തൃശൂരും മലപ്പുറത്തും പ്രതിഷേധം

മലപ്പുറത്ത് കൂരിയാടിന് പിന്നാലെ മമ്മാലിപ്പടിയിലും പാതയിൽ വിള്ളൽ കണ്ടെത്തി.
crack on National highway, protests in thrissur and malappuram

കാഞ്ഞങ്ങാട് തകർന്ന റോഡ്

File pic

Updated on

തൃശൂർ: ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് തൃശൂരും മലപ്പുറത്തും പ്രതിഷേധം ശക്തമാകുന്നു. ചാവക്കാട് ദേശീയ പാതയിൽ മേൽപ്പാലത്തിന് മുകളിൽ ടാറിട്ട ഭാഗത്താണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. 50 മീറ്റർ നീളത്തിലാണ് വിള്ളൽ. ടാറും പൊടിയുമിട്ട് വിള്ളൽ അടക്കാനും നിർമാണക്കരാറുകാർ ശ്രമിച്ചിട്ടുണ്ട്. ഈ ഭാഗം ഇതു വരെയും ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടില്ല.

മലപ്പുറത്ത് കൂരിയാടിന് പിന്നാലെ മമ്മാലിപ്പടിയിലും പാതയിൽ വിള്ളൽ കണ്ടെത്തി. എടരിക്കോട്- മമ്മാലിപ്പടി വഴിയുള്ള പാതയിലും ഡിവൈഡറിലും വിള്ളലുണ്ട്.

കണ്ണൂർ തളിപ്പറമ്പിലും നിർമാണ അപാകത ആരോപിക്കപ്പെടുന്നുണ്ട്. കുപ്പത്ത് പണി നടക്കുന്ന റോഡിൽ നിന്ന് ചെളിയും മണ്ണും സമീപത്തെ വീടുകളിലേക്ക് ഒഴുകിയിറങ്ങിയിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com