രോഗികളായ കുട്ടികൾക്ക് പ്ലസ് ടു വരെ വീടിനടുത്ത് പഠനം ഉറപ്പാക്കണം

ഉത്തരവ് സംസ്ഥാന ബാലാവകാശ കമ്മിഷന്‍റേത്
രോഗികളായ കുട്ടികൾക്ക് പ്ലസ് ടു വരെ വീടിനടുത്ത് പഠനം ഉറപ്പാക്കണം
Image by xb100 on Freepik

തി​രു​വ​ന​ന്ത​പു​രം: ടൈ​പ്പ് വ​ൺ ഡ​യ​ബ​റ്റീ​സ് അ​ട​ക്കം അ​സു​ഖ​മു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വീ​ടി​ന​ടു​ത്തു​ള​ള സ്‌​കൂ​ളി​ൽ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ല​സ്ടു വ​രെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ ഉ​ത്ത​ര​വ്.

മു​ഴു​വ​ൻ സ്‌​കൂ​ളു​ക​ളി​ലും അ​സു​ഖ​മു​ള്ള കു​ട്ടി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത് 2 അ​ധ്യാ​പ​ക​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​ക​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഡോ​ക്റ്റ​ർ​മാ​രി​ലൂ​ടെ അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാം.

എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും അ​സു​ഖ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നും കു​ത്തി​വ​യ്പു​ക​ൾ എ​ടു​ക്കു​ന്ന​തി​നും സി​ക്ക് മു​റി​ക​ൾ ഒ​രു​ക്കാ​നും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച് ഹെ​ൽ​ത്ത് ഫ​യ​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം, പൊ​തു​വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹ്യ​നീ​തി, ആ​രോ​ഗ്യ- കു​ടും​ബ​ക്ഷേ​മം വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സം, വ​നി​താ ശി​ശു​വി​ക​സ​നം വ​കു​പ്പ് ഡ​യ​റ​ക്റ്റ​ർ​മാ​ർ​ക്കും ക​മ്മി​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

ക​മ്മി​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​വി. മ​നോ​ജ്കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ പി.​പി. ശ്യാ​മ​ളാ​ദേ​വി, ബി. ​ബ​ബി​ത എ​ന്നി​വ​രു​ടെ ഫു​ൾ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ത്ത​ര​വി​ന്മേ​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി റി​പ്പോ​ർ​ട്ട് 45 ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്കാ​നും ക​മ്മി​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com