
കാലാനുസൃത തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കണം: മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്ത് കാലത്തിന്‍റെ മാറ്റങ്ങള്‍ക്ക് അനുസരിച്ചുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പശ്ചാത്തലത്തില്‍ നൈപുണ്യ വികസനത്തിലെ നൂതന രീതികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഉച്ചകോടി സംഘടിപ്പിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.
സമാപനച്ചടങ്ങില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷനായി. ഡോ ടി.എം. തോമസ് ഐസക് സമ്മിറ്റിന്‍റെ നേട്ടങ്ങള്‍ വിശദീകരിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. വി.പി. ജഗതി രാജ്, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.