രാഹുലിനെതിരേ നിയമനടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

ഗർഭഛിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്
crime branch case against rahul mamkootathil records statements of complainants

രാഹുൽ മാങ്കൂട്ടത്തിൽ

File image

Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോവാൻ താത്പര്യമില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ. രാഹുലിന്‍റെ ഭാഗത്തു നിന്നും മോശം അനുഭവമുണ്ടായെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ യുവനടിയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോവാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതായാണ് വിവരം.

ട്രാൻസ്ജെന്‍റർ യുവതിയും നിയമനടപടിയുമായി മുന്നോട്ട് പോവാൻ താത്പര്യമില്ലെന്നാണ് അറിയിച്ചത്. ഗർഭഛിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഗർഭഛിത്രം നടത്തിയ യുവതിയുമായി പൊലിസ് സംസാരിച്ചെങ്കിലും നിയമനടപടിയിലേക്ക് കടക്കാൻ ഇതേവരെ ഈ സ്ത്രീയും താൽപര്യം അറിയിച്ചിട്ടില്ല. എന്നാൽ രാഹുലിനെതിരെ പരാതി നൽകിയവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com