ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേട്; കൂടുതൽ പിഎസ്‌സി അംഗങ്ങളെ ചോദ‍്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ‍്യപ്പെട്ട് ഇതിനോടകം നാലു പിഎസ്‌സി അംഗങ്ങൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്
Crime Branch prepares to question more PSC members in Exam irregularities at the Planning Board

ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേട്; കൂടുതൽ പിഎസ്‌സി അംഗങ്ങളെ ചോദ‍്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

file

Updated on

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടിൽ കൂടൂതൽ പിഎസ്‌സി അംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ‍്യം ചെയ്തേക്കും. ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ‍്യപ്പെട്ട് ഇതിനോടകം നാലു പിഎസ്‌സി അംഗങ്ങൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

ചെയർമാൻ ഉൾപ്പടെയുള്ളവർക്കാണ് ഇനി നോട്ടീസ് നൽകുക. അതേസമയം, എന്നാൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ‍്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് പിഎസ്‌സി അംഗങ്ങൾ പറയുന്നത്.

പ്രത‍്യേക അന്വേഷണ സംഘത്തെ ഇക്കാര‍്യം അറിയിക്കുകയും ചെയ്തിരുന്നു. പിഎസ്‌സി നിയമന ക്രമക്കേടിൽ 2 ഉദ‍്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് കഴിഞ്ഞ ദിവസം പ്രത‍്യേക അന്വേഷണ സംഘം വ‍്യക്തമാക്കിയിരുന്നു.

മൂല‍്യനിർണയ ചുമതലയുണ്ടായിരുന്ന പിഎസ്‌സി മുൻ ഡെപ‍്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണൽ സെക്രട്ടറി ഹരി എന്നിവർക്കാണ് വീഴ്ച പറ്റിയത്. ഇരുവർക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് എസ്ഐടി ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിലും പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com