ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; യുവതികളുടെ പരാതി എഴുതി തളേളണ്ടെന്ന് ക്രൈംബ്രാഞ്ച്

69 ലക്ഷം രൂപ അടിച്ചുമാറ്റിയെന്ന് കൃഷ്ണകുമാര്‍ ജീവനക്കാരികള്‍ക്കെതിരേ നല്‍കിയ പരാതി.
Crime Branch says the complaints of the women arrested in the financial fraud case at Diya Krishna's firm should be written and rejected

പ്രതികളായ രാധ, വിനീത, ദിവ്യ

Updated on

കൊച്ചി: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ യുവതികളുടെ പരാതി എഴുതി തളേളണ്ടെന്ന് ക്രൈംബ്രാഞ്ച്. ജീവനക്കാരികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കുറ്റപത്രം നല്‍കും. സ്ഥാപനത്തിലെ മോഷണം സ്ഥിരീകരിച്ചെങ്കിലും ജീവനക്കാരികളുടെ പരാതി എഴുതി തള്ളേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

69 ലക്ഷം രൂപ അടിച്ചുമാറ്റിയെന്ന് കൃഷ്ണകുമാര്‍ ജീവനക്കാരികള്‍ക്കെതിരേ നല്‍കിയ പരാതി. കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം പിടിച്ച് പറിച്ചെന്നാണ് ജീവനക്കാരികളുടെ പരാതി. ഇതില്‍ കൃഷ്ണകുമാറിന്‍റെ പരാതിയില്‍ മൂന്ന് ജീവനക്കാരികളും അറസ്റ്റിലാവുകയും തട്ടിപ്പ് സ്ഥിരീകരിക്കുകയും ചെയ്തു.

സംഭവത്തിൽ യുവതികളെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കും. എന്നാൽ യുവതികളുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കാൽ എന്നിവയിൽ തെളിവില്ലെന്നാണ് കണ്ടെത്തൽ.

മറ്റ് ആക്ഷേപങ്ങളിലും അന്വേഷിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുൾ ചുമത്തി കുറ്റപത്രം നല്‍കാനാണ് തീരുമാനം. കൃഷ്ണകുമാര്‍, ഭാര്യ സിന്ദു, ദിയ, അഹാന ഉള്‍പ്പടെയുള്ള മക്കളും പ്രതികളായി തുടരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com