നിതിൻ രാജിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാർശ പ്രകാരം ഡിജിപി ഇതു സംബന്ധിച്ച ഉത്തരവിറക്കി
crime branch to investigate nithin raj death case

നിതിൻ രാജ്

Updated on

കണ്ണൂർ: അഞ്ചരകണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ മരണം സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാർശ പ്രകാരം ഡിജിപി ഇതു സംബന്ധിച്ച ഉത്തരവിറക്കി.

ഏപ്രിൽ പത്തിനായിരുന്നു നിതിൻ രാജ് കോളെജ് കെട്ടിടത്തിൽ നിന്നും വീണ് മരണപ്പെട്ടത്. കേസിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാം നേരത്തെ മുൻകൂർ‌ ജാമ‍്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആത്മഹത‍്യാപ്രേരണാ കുറ്റം, എസ്‌സി- എസ്ടി വകുപ്പും ചുമത്തിയായിരുന്നു ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത എന്നിവർക്കെതിരേ കേസെടുത്തിരുന്നത്.

logo
Metro Vaartha
www.metrovaartha.com