നഴ്സിങ് വിദ‍്യാർഥിനി അമ്മു സജീവന്‍റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

കുടുംബത്തിന്‍റെ ആവശ‍്യ പ്രകാരമാണ് നടപടി
crime branch to investigate nursing student ammu sajeev death

അമ്മു സജീവൻ

Updated on

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ കോളെജിലെ നഴ്സിങ് വിദ‍്യാർഥിനിയായിരുന്ന അമ്മു സജീവന്‍റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടു. കുടുംബത്തിന്‍റെ ആവശ‍്യ പ്രകാരമാണ് നടപടി. 2024 നവംബർ 15നായിരുന്നു ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് വിദ‍്യാർഥിനി മരിച്ചത്.

കേസിൽ മൂന്ന് സഹപാഠികളെ ആത്മഹത‍്യാ പ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്തിരുന്നുവെങ്കിലും പിന്നീട് കോടതി ജാമ‍്യം അനുവദിക്കുകയായിരുന്നു.

അമ്മു സജീവന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അധ‍്യാപകർക്ക് പങ്കുണ്ടെന്നും നേരത്തെ കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് കോളെജിലെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സസ്പെൻഡ് ചെയ്തിരുന്നു. ആരോഗ‍്യ സർവകലാശാല അന്വേഷണ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു പ്രിൻസിപ്പലിനെതിരേയും വൈസ് പ്രിൻസിപ്പലിനെതിരേയും നടപടിയെടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com